Monday, 8 June 2009
ഞങ്ങളുടെ വക്കീല്കുട്ടി
ഷിജി ഞങ്ങളുടെ എല്ലാം പ്രതീക്ഷയായിരുന്നു. കോഴ്സ് കഴിഞ്ഞു വക്കീലായി വരുന്നതും പ്രതീക്ഷിച്ചു ഞങ്ങള്‍ ഓഫീസ് ഒന്നടന്ഗം കാത്തിരിക്കുന്ന ഞങ്ങളുടെ പ്രതീക്ഷകളെല്ലാം അസ്ഥാനതാകി അവള്‍ എന്നന്നേക്കുമായി യാത്രയായി...
മഞ്ചേരി ബാറിലെ സീനിയര്‍ ക്ലര്‍ക്കായ വിജയേട്ടന്റെ മകളാണ് ഷിജി. ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്തിനിയായിരുന്നു. ഇടക്കെപോഴോ അവളുടെ കഴുത്തില്‍ പ്രത്യക്ഷ പെട്ട ഒരു ചെറിയ "ട്യൂമര്‍" അത് പിന്നീട് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുകയും, ആവുന്നത്ര ചികിത്സകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ വിധി അവളെ തുണച്ചില്ല.......!
അകാലത്തില്‍ പൊലിഞ്ഞുപോയ ആ കുരുന്നിന്‍റെ മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ട്......
വൈകാക്കാന്‍റെ ബാബു
അനീസ് ബാബു.
(ജനനം- 21\01\1982. മരണം- 21\05\2009)
"വൈകാക്ക"... എന്‍റെ ഇളയ അനിയന്‍ എന്നെ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്. "വലിയ ഇക്കാക്ക" എന്ന് ചെറുപ്പത്തില്‍ അവന്‍ വിളിക്കുമ്പോള്‍ അത് അവന്‍റെ കുഞ്ഞു നാവുകളില്‍ "വൈക്കാക്ക" യായിവന്നു. പിന്നീട് അത് അങ്ങനെ തന്നെ അവന്‍ വിളിച്ചു ശീലിച്ചു.
ഇനി ആ വിളി എനിക്ക് കേള്‍ക്കാന്‍ കഴിയില്ല. കാരണം അവന്‍ എന്നന്നേക്കുമായി നമ്മെ വിട്ടു പിരിഞ്ഞു. ഇക്കഴിഞ്ഞ മാസം 21 ആം തിയതി ( 21\05\2009 ) രാവിലെ 9 മണിക്ക് വീടിനടുത്തുള്ള മേലേ മുണ്ടുപറമ്പ് എന്ന സ്ഥലത്ത് വെച്ച് അവന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അതി ദാരുണമായി കൊല്ലപെട്ടു. യൂറോപ്പില്‍ എന്‍റെ അടുത്തേക്ക് വരാനുള്ള പേപര്‍വര്‍ക്ക് നടക്കുന്നതിനിടക്കാണ് ഈ അപകടം അവനെ തേടിയെത്തിയത്.
എന്‍റെ അഭിഭാഷക ജീവിതത്തിനിടയില്‍ ഓഫീസ് ഫയലുകള്‍ക്കിടക്ക് ക്രൈo- 249/2009 ആം നമ്പറായി അവനും ഒരിടം കണ്ടെത്തി.
ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത അവന്‍റെ ഇരുപത്താറു വയസ്സിനിടക്കുള്ള ഒരുപിടി നല്ല ഓര്‍മകളുമായി.... ബാബുവന്‍റെ സ്വന്തം വൈകാക്ക......
മാറ്റത്തിന്‍റെ തിരക്കില്‍ മായാതെ നില്‍ക്കുന്ന യാദാര്‍ത്ഥ്യം ഓടിവരുന്നു. മായാത്ത ഈ നൊമ്പരത്തിന്‍റെ ഓര്‍മ്മകള്‍ താലോലിക്കാന്‍ ഈ ജീവിതം സമര്‍പിക്കുന്നു..... ഇന്റര്‍നെറ്റിന്‍റെ ആത്മബന്തം പാതി വഴിയില്‍ ഉപേക്ഷിച്ച് പൊലിഞ്ഞു പോയ എന്‍റെ ബാബുവിന്ന്.
Subscribe to:
Posts (Atom)