Saturday, 8 May 2010

വിജയന്‍ അനുസ്മരണം

                          ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന വിജേട്ടന്‍റെ  അനുസ്മരണ സമ്മേളനം 28/03/2010 (ഞായറാഴ്ച), മഞ്ചേരി വുഡ്ബൈന്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടന്നതിന്‍റെ  ഏതാനും ഫോട്ടോകളും,  ലിങ്കുകളും......
മലപ്പുറം ജില്ലാ/ സെഷന്‍സ്  ജഡജിയെ വേദിയിലേക്ക് സ്വീകരിക്കുന്നു. 


എം. ഉമ്മര്‍ (എം എല്‍ എ) അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുന്നു. 
അദ്ദേഹത്തിന്‍റെ പ്രസ്ന്ഗം http://www.youtube.com/watch?v=Bus-അഫ്ഹ്ക്മ്ല്ക് ഇവിടെ പോയാല്‍ കാണാം 

 
അഡ്വക്കേറ്റ് പി എസ് അസീം മുന്‍ എം പി., ടി. ക്കെ. ഹംസ, വേദിയിലെത്തുന്നു .
മലപ്പുറം ജില്ലാ പബ്ലിക് പ്രോസികുട്ടര്‍, അഡ്വക്കേറ്റ്., തലാപ്പില്‍ സത്താര്‍.

 
പെരിന്തല്‍മണ്ണ ജുടിസ്ഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ,  മിസ്റ്റര്‍  ശബരിനാധ്.

ഞാനും വിജേട്ടനും, ഒരു പഴയകാല ചിത്രം...


                   മഞ്ചേരി ബാറിലെ അഭിഭാഷക/ ക്ലാര്‍ക്ക് സമൂഹത്തിലെ കാരണവരായിരുന്നു വിജേട്ടന്‍.അദ്ദേഹം  അവസാനനാളുകളില്‍ മഞ്ചേരി ബാറിലെ സീനിയര്‍ അഭിഭാഷകനായ പി എസ് അസീമിന്റെ ക്ലര്‍ക്കായിരുന്നുഅഭിഭാഷക ക്ലാര്‍ക്ക് സമൂഹത്തില്‍ എല്ലാവരാലും ആതരിക്കപെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം.

                  എന്റെ പ്രീ ഡിഗ്രി പഠനത്തിന്നു ശേഷം ഞാന്‍ മഹാ രാഷ്ട്രയിലെ പൂനയില്‍  ലോകമാന്യ തിലക് ഹോമിയോപതിക് മെഡിക്കല്‍ കോളേജില്‍ ബി എച് എം എസ്  (ഹോമിയോപതി) കൊര്‍സിന്നു ചേരാന്‍നില്‍കുന്ന സമയം, ഭാരിച്ച പണചെലവ്താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ എന്നെ സമാധാനിപ്പിച്ചു അഭിഭാഷക മേഖലയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് വിജേട്ടനാണ്.അവിടുന്നിങ്ങോട്ട് മരിക്കുന്നത്വരെ വിജേട്ടന്‍ എന്റെ ഒരു വഴികാട്ടിയായിരുന്നുഎന്റെ എന്ന് മാത്രമല്ല ഒത്തിരി അഭിഭാഷകരുടെയും, അഭിഭാഷക ക്ലാര്‍ക്ക്മാരുടെയും  അത്താണി കൂടിയായിരുന്നു അദ്ദേഹം 
                   അദ്ദേഹത്തിന്നു ലിവര്‍ സംബന്തമായ അസുഖമായിരുന്നു തുടക്കംഅത് ഏറെകുറെ സുഖം പ്രാപിച്ചു വരുന്നതിനിടക്ക് വെച്ചാണ് അദ്ദേഹത്തിന്റെ  മകള്‍ ഷിജിയുടെ അകാലത്തിലുള്ള മരണം.

                       ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഷിജി.   അവളുടെ മരണം  മനുഷ്യന്റെ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കിയിരുന്നുഎങ്കിലും ആത്മധൈര്യം കൈവിടാതെ,  വലിയ മനുഷ്യന്‍ മറ്റുള്ളവരെ സമാധാനിപിച്ചു. നീറി പുകഞ്ഞിരുന്ന  മനസ്സു അത് പുറമേക്ക് കാണിച്ചിരുന്നില്ല. 25/08/2009  തിയതി രാവിലെ ഏഴ് മണിയോടെ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു.
                       പ്രൈമറി വിദ്യഭ്യാസം ഇരുമ്പുഴിയില്‍ പൂര്‍ത്തിയാക്കിയ വിജേട്ടന്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം മലപ്പുറം മോഡല്‍ ഹൈസ്കൂളിലും, തുടര്‍ന്ന് പ്രീ ഡിഗ്രീ വിദ്യാഭ്യാസം മഞ്ചേരി എന്‍ എസ്സ് എസ്സ് കോളെജിലുമാണ്   പൂര്‍ത്തിയാക്കിയത്.
പ്രീ ഡിഗ്രീ കാലഘട്ടത്തില്‍ അല്പസോല്പം നാടകരചന കൂടിയുണ്ടായിരുന്നു കാര്യം ഞാന്‍ അറിയാന്‍ ഇടയായത് മഞ്ചേരി എന്‍ എസ് എസ് കോളേജില്‍ ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രീ ഡിഗ്രിക്ക് ചേര്‍ന്ന സമയത്ത് ഫിസിക്സിന്റെ റെക്കോര്‍ഡ്‌ എഴുതാന്‍ ഒരു മോഡല്‍ തപ്പി നടക്കുമ്പോഴാണ് വിജേട്ടന്‍ അദ്ധേഹത്തിന്റെ പഴയ പ്രീ ഡിഗ്രീ റെക്കോര്ഡ് ബുക്ക്‌ എടുത്തുതരുനത്പകുതിയോളം മാത്രം എഴുതിതീര്‍ത്ത  ബുക്കിന്റെ ശിഷ്ട ഭാഗം മുഴുവന്‍ നാടക രചനകളായിരുന്നു.അഭിഭാഷക ക്ലാര്‍ക്ക് സമൂത്തിനിടയിലേക്ക് വരുന്നതിനു മുമ്പ് വിജേട്ടന്‍ അല്‍പസൊല്‍പം   തീവ്ര കമ്മ്യുണിസ്റ്റ്‌ ചിന്ത വെച്ച് പുലര്‍ത്തിയിരുന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്അതിന്റെ ഭാഗമായി നക്സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരായ ഗ്രോ വാസുഅജിത തുടങ്ങിയവരോടോത്ത്‌ വിജേട്ടന്‍ വളരെ ചുരുങ്ങിയ കാലമാണെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌തീവ്ര കമ്മ്യുണിസം വെടിഞ്ഞു പിന്നീട് മരിക്കുന്നവരെ ഒരു ഇടതു സഹയാത്രികനായിരുന്നു . ഇടതു സഹയാത്രികന്‍ ആണെങ്കില്‍ കൂടി ഇന്ത്യന്‍ ഇടതിന്റെ നയങ്ങളെ വളരെ വിമര്‍ശന ബുദ്ദിയോടെ മാത്രമേ വിജേട്ടന്‍ നോക്കി കണ്ടതായി എനിക്ക് അനുഭവമൊള്ളൂ.
                   വളരെ അധികം പ്രശസ്തനായിരുന്ന അഡ്വക്കേറ്റ് മുഹസിന്റെ ക്ലാര്‍ക്കായിട്ടാണ് വിജേട്ടന്‍ അഭിഭാഷക ക്ലാര്‍ക്ക് സമൂഹത്തിനിടക്ക് എത്തിപെട്ടത്ക്ലാര്‍ക്ക് മാര്‍ക്ക് മാത്രമല്ല ജൂനിയര്മാരായി വരുന്ന അഭിഭാഷകര്‍ക്കും വിജേട്ടന്‍ ഒരു അത്താണിയായിരുന്നു.
                  വിജേട്ടന്റെ കീഴില്‍ ജൂനിയര്‍മാരായി അഭിഭാഷകവൃത്തി തുടങ്ങിയ പ്രമുഖരായ അഭിഭാഷകരില്‍ ചിലരാണ് മുന്‍ മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന  അഡ്വക്കേറ്റ് കെ.പി മറിയുമ്മഅഡ്വക്കേറ്റ് കെ.പിവിജയ രാജന്‍ജില്ലാ നോട്ടറി പബ്ലിക്കും, മലപ്പുറം  മുന്സിപല്‍ കൌണ്‍സിലര് കൂടിയായ അഡ്വക്കേറ്റ് മൊയ്ദീന്‍ പരി.ഇപ്പോള്‍ കേരള ഹൈകോടതിയില്‍ പ്രാക്ടീസ്‌ ചെയ്തു വരുന്ന അഡ്വക്കേറ്റ് ബാബുഎസ്നായര്‍., അഡ്വക്കേറ്റ് ഷീബ എന്നിവര്‍മുന്‍ അടീഷണല്‍ പബ്ലിക്‌ പ്രോസികൂട്ടര്‍ സി.പിഅജിത്‌അഡ്വക്കേറ്റ് എം ഡി അഷ്‌റഫ്‌.അഡ്വക്കേറ്റ് സുഭാഷ്‌, അഡ്വക്കേറ്റ് സലിം ചൂരപിലാന്‍.ഇപ്പോള്‍ ഇന്ഗ്ലണ്ടില്‍ ഉള്ള  അഡ്വക്കേറ്റ് ഷമ്മി നവാസ്‌അഡ്വക്കേറ്റ് പി.കെ.ഫൈസല്‍ എന്നിവരും  കൂടാതെ അഡ്വക്കേറ്റ് സലീന ,അഡ്വക്കേറ്റ് കെ വി സാബു ......അങ്ങനെ  ഞാനടക്കം പത്തിരുപതോളം അഭിഭാഷകരെ വിജേട്ടന്‍ കൈ പിടിച്ചു വളര്‍ത്തികൊണ്ട് വന്നിട്ടുണ്ട്ഏതൊരു പ്രശ്നത്തിനും അഭിഭാഷകരുടെ ഇടയിലും ക്ലര്‍ക്കുമാരുടെ ഇടയിലും വിജേട്ടന്റെ വാക്കുകള്‍ വളരെ മുഖവിലക്ക് എടുക്കുന്ന ഒന്നായിരുന്നു.