Monday, 8 June 2009

വൈകാക്കാന്‍റെ ബാബു

അനീസ്‌ ബാബു.
(ജനനം- 21\01\1982. മരണം- 21\05\2009)


"വൈകാക്ക"... എന്‍റെ ഇളയ അനിയന്‍ എന്നെ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്. "വലിയ ഇക്കാക്ക" എന്ന് ചെറുപ്പത്തില്‍ അവന്‍ വിളിക്കുമ്പോള്‍ അത് അവന്‍റെ കുഞ്ഞു നാവുകളില്‍ "വൈക്കാക്ക" യായിവന്നു. പിന്നീട് അത് അങ്ങനെ തന്നെ അവന്‍ വിളിച്ചു ശീലിച്ചു.

ഇനി ആ വിളി എനിക്ക് കേള്‍ക്കാന്‍ കഴിയില്ല. കാരണം അവന്‍ എന്നന്നേക്കുമായി നമ്മെ വിട്ടു പിരിഞ്ഞു. ഇക്കഴിഞ്ഞ മാസം 21 ആം തിയതി ( 21\05\2009 ) രാവിലെ 9 മണിക്ക് വീടിനടുത്തുള്ള മേലേ മുണ്ടുപറമ്പ് എന്ന സ്ഥലത്ത് വെച്ച് അവന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അതി ദാരുണമായി കൊല്ലപെട്ടു. യൂറോപ്പില്‍ എന്‍റെ അടുത്തേക്ക് വരാനുള്ള പേപര്‍വര്‍ക്ക്‌ നടക്കുന്നതിനിടക്കാണ് ഈ അപകടം അവനെ തേടിയെത്തിയത്.

എന്‍റെ അഭിഭാഷക ജീവിതത്തിനിടയില്‍ ഓഫീസ്‌ ഫയലുകള്‍ക്കിടക്ക് ക്രൈo- 249/2009 ആം നമ്പറായി അവനും ഒരിടം കണ്ടെത്തി.

ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത അവന്‍റെ ഇരുപത്താറു വയസ്സിനിടക്കുള്ള ഒരുപിടി നല്ല ഓര്‍മകളുമായി.... ബാബുവന്‍റെ സ്വന്തം വൈകാക്ക......

മാറ്റത്തിന്‍റെ തിരക്കില്‍ മായാതെ നില്‍ക്കുന്ന യാദാര്‍ത്ഥ്യം ഓടിവരുന്നു. മായാത്ത ഈ നൊമ്പരത്തിന്‍റെ ഓര്‍മ്മകള്‍ താലോലിക്കാന്‍ ഈ ജീവിതം സമര്‍പിക്കുന്നു..... ഇന്റര്‍നെറ്റിന്‍റെ ആത്മബന്തം പാതി വഴിയില്‍ ഉപേക്ഷിച്ച് പൊലിഞ്ഞു പോയ എന്‍റെ ബാബുവിന്ന്.

7 comments:

SAMAD IRUMBUZHI said...

http://www.blogger.com/profile/18212247201388738443
ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

SAMAD IRUMBUZHI said...

കരീം മാഷ്‌ പറഞ്ഞു:-
സൈബിനെ കാണാന് ‍വരുന്ന വഴി പലപ്പോഴും ഞാന്‍ അവനെ കണ്ടിരുന്നു.
അവര്‍ അടുത്തകൂട്ടുകാരായിരുന്നു.
അന്തര്‍മുഖത്വം കൂടുതലായിരുന്നു എന്നു തോന്നുന്നു.
ഏതായാലും നിന്റെ ദു:ഖത്തില്‍ എന്റെയും പങ്ക്.
ഞാന്‍ വീട്ടില്‍ നിന്നും വി.വി.യില്‍ നിന്നും അപ്പോള്‍ തന്നെ അറിഞ്ഞിരുന്നു.
പുതിയ ബൈക്കു വാങ്ങിയ കാര്യം പറയാന്‍ പെങ്ങളുടെ മകന്‍ വിളിച്ചു ഫോണ്‍ വെച്ചയുടനെ!
പിന്നെ എനിക്ക് വീണ്ടും അവനെ അങ്ങോട്ടു വിളിക്കേണ്ടി വന്നു.
ഉപദേശിക്കാന്‍!
( കാര്യമൊന്നു മില്ലങ്കിലും)
02 June 2009 00:59

SAMAD IRUMBUZHI said...

ഷമീം മുഹമ്മദ്‌
http://www.blogger.com/profile/00792568580444839518
എന്റെ ആ പഴയ കൂട്ടുകാരന്റെ ആത്മാവിനു വേണ്ടി ദുഹാ ചെയ്ത് കൊണ്ട് വേദനയോടെ...

SAMAD IRUMBUZHI said...

VKS പറഞ്ഞു:-
http://www.blogger.com/profile/06201301706597460486
Jeddah വെച്ച് കണ്ടപ്പോള്‍ വളരെ active ആയിരിന്നു. messenger ഇടയ്ക്കിടയ്ക്ക് ഓണ്‍ലൈനില്‍ വരും കുറേ സംശയങ്ങളുമായി... അങ്ങിനെ ഒരുപാട് അടുത്തിരിന്നു.

അതുകൊണ്ട് തന്നേ എന്തോ .. ഈ വേര്പാട് എന്നില്‍ ഒരുപാട് സങ്കടമുളവാകി.

അവനു വേണ്ടി പ്രാര്‍ത്ഥിച്ചും കൊണ്ട്....
08 June 2009 08:43

SAMAD IRUMBUZHI said...

കാസിം തങ്ങള്‍ പറഞ്ഞു:-
http://www.blogger.com/profile/18212247201388738443
ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

08 June 2009 13:19

SAMAD IRUMBUZHI said...

കാസിം തങ്ങള്‍, കരീം മാഷ്‌, ഷമീം മുഹമ്മദ്‌, ഷംസു.... നിങ്ങളെല്ലാം ഇവിടെ വന്ന് എന്റെ ദുഖത്തില്‍ പങ്കു ചേര്‍ന്നതിന്നും, നിങ്ങളുടെ ആശ്വാസ വാക്കുകള്‍ക്കും നന്ദി പറയുന്നു.

ASRU said...

dear samad,
I was deeply saddened to hear about the death of your brother,anees babu
may god bless you and your family during this time and allways...
and allah 'yarham' to anees...
with regards
asru
irumbuzhi